നാഷണല്‍ സ്കില്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (എന്‍.എസ്.ഡി.സി.) മുഖാന്തിരം നടപ്പിലാക്കിവരുന്ന ഓട്ടോമോട്ടീവ് സ്കില്‍ ഡെവലപ്മെന്‍റ് കൗണ്‍സില്‍ (എ.എസ്.ഡി.സി.) എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരത്തോടുകൂടിയാണ് എ.എ.ഡബ്ല്യു.കെ. ടെക്നിക്കല്‍…

ചരിത്രം
1984 കാലഘട്ടത്തില്‍ എറണാകുളത്ത് ചില ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകാര്‍ ശ്രീ മാത്യു കട്ടപ്പുറത്തിന്‍റെ നേതൃത്വത്തില്‍ ഒത്തുകൂടുകയും വര്‍ക്ക്ഷോപ്പുകാര്‍ക്ക് ഒരു സംഘടന ഉണ്ടാക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതിന്‍റെ ഫലമായി 1984-ല്‍ എറണാകുളത്തെ മേഴ്സി ടൂറിസ്റ്റ് ഹോമില്‍വച്ച് ആദ്യയോഗം കൂടുകയുണ്ടായി. പ്രവര്‍ത്തന സൗകര്യാര്‍ത്ഥം 12 പേര്‍ അടങ്ങുന്ന ഒരു ഗവേണിംഗ് ബോഡി രൂപവത്കരിച്ചു. 1984 മേയ് മാസം 14ന് വൈകുന്നേരം 7 മണിക്ക് കൊച്ചിന്‍ ടൂറിസ്റ്റ് ഹോമില്‍വച്ച് ശ്രീ. മാത്യു കട്ടപ്പുറത്തിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം കൂടുകയും അതില്‍ 16 പേര്‍ പങ്കെടുക്കുകയും ചെയ്തു.