പദ്ധതികൾ

സംഘടനാ പെന്‍ഷന്‍ പദ്ധതി

2014 നവംബര്‍ 2ന് കോട്ടയത്തുവച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി സംഘടന നല്‍കുന്ന പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ട്രാന്‍സ്പോര്‍ട്ട് മന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മറ്റു രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നേതാക്കന്മാരും പ്രസ്തുത യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചിരുന്നു,
2015 ഏപ്രില്‍ 24 മുതല്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലെ മൂന്നാം നിലയില്‍ ബി.എസ്.എസ്. ട്രെയിനിംഗ് സ്കൂള്‍ ആരംഭിച്ചു. നിലവില്‍ വര്‍ക്ക്ഷോപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയുടെ അംഗങ്ങള്‍ക്ക് വിദഗ്ദ്ധരെക്കൊണ്ട് ക്ലാസ്സുകള്‍ നടത്തി ചോദ്യാവലി നല്‍കി അത് പരിശോധിച്ച് പാസ്സായിട്ടുള്ളവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിവരുന്നത്. ബി.എസ്.എസ്. എന്ന ഭാരത് സേവക് സമാജ് ആണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടുകൂടി എന്‍-സിം എന്ന നാഷണല്‍ സ്കില്‍ ഇന്ത്യാ മിഷന്‍ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി വരുന്നത്. വിദേശത്ത് ജോലി ചെയ്യുന്നതിനും ബാങ്കുകളില്‍നിന്നും ലോണ്‍ ലഭിക്കുന്നതിന് ഈ സര്‍ട്ടിഫിക്കറ്റ് ധാരാളമായി ഉപയോഗിച്ചുവരുന്നു.
ട്രെയിനിംഗ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ശ്രീ. കെ.എ. സേവ്യറിന്‍റെ നിര്യാണത്തിനുശേഷം വൈസ് ചെയര്‍മാനായിരുന്ന ശ്രീ. രവീന്ദ്രന്‍ കണ്ണങ്കൈയെ ചെയര്‍മാനാക്കിയും ശ്രീ. എ.സി. ഡേവിസിനെ വൈസ് ചെയര്‍മാനാക്കിയും ചുമതല ഏല്‍പ്പിച്ചിരുന്നു. ശ്രീ. രവീന്ദ്രന് ജോലി കിട്ടിയതിനാല്‍ ശ്രീ. എ.സി. ഡേവിസാണ് ഇപ്പോള്‍ ട്രെയിനിംഗ് ബോര്‍ഡ് ചെയര്‍മാന്‍.
ട്രെയിനിംഗ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ശ്രീ. കെ.എ. സേവ്യറിന്‍റെ നിര്യാണത്തിനുശേഷം വൈസ് ചെയര്‍മാനായിരുന്ന ശ്രീ. രവീന്ദ്രന്‍ കണ്ണങ്കൈയെ ചെയര്‍മാനാക്കിയും ശ്രീ. എ.സി. ഡേവിസിനെ വൈസ് ചെയര്‍മാനാക്കിയും ചുമതല ഏല്‍പ്പിച്ചിരുന്നു. ശ്രീ. രവീന്ദ്രന് ജോലി കിട്ടിയതിനാല്‍ ശ്രീ. എ.സി. ഡേവിസാണ് ഇപ്പോള്‍ ട്രെയിനിംഗ് ബോര്‍ഡ് ചെയര്‍മാന്‍.

1. വെല്‍ഫെയര്‍ ബോര്‍ഡ്,
2. ട്രെയിനിംഗ് ബോര്‍ഡ്,
3. ന്യൂസ് ബുള്ളറ്റിന്‍ ബോര്‍ഡ്,
4. ക്ഷേമനിധി ബോര്‍ഡ് എന്നിവയാണവ. 

3 മാസത്തിലൊരിക്കല്‍ ഈ ബോര്‍ഡുകളെല്ലാം കൂടി വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കാറുണ്ട്.

ക്ഷേമനിധി

ക്ഷേമനിധിയില്‍ അംഗങ്ങളാകുകയും വരിസംഖ്യ കുടിശ്ശിക വരുത്താത്തവര്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും കേരളാസര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനമുണ്ട്.

സംഘടന അംഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍

വാര്‍ഷിക വരിസംഖ്യ കുടിശ്ശിക ഇല്ലാത്ത മുഴുവന്‍ അംഗങ്ങള്‍ക്കും തൊഴിലാളി, തൊഴിലുടമ വ്യത്യാസമില്ലാതെ സംഘടന പ്രഖ്യാപിച്ചിട്ടുള്ള മുഴുവന്‍ ആനുകൂല്യങ്ങളും കൃത്യസമയത്ത് നല്‍കിവരുന്നു.

ന്യൂസ് ബുള്ളറ്റിന്‍

സംഘടന പെന്‍ഷന്‍ പദ്ധതിക്കുവേണ്ടി എ.എ.ഡബ്ല്യു.കെ. ന്യൂസ് ബുള്ളറ്റിന്‍ എന്ന പേരില്‍ ഒരു മാഗസിന്‍ പ്രിന്‍റ് ചെയ്ത് അംഗങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. 12 ലക്കത്തിന് 240 രൂപയാണ് വരിസംഖ്യയായി വാങ്ങുന്നത്.

ഇന്‍ഷുറന്‍സ് പരിരക്ഷ

വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍

ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

നാഷണല്‍ സ്കില്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (എന്‍.എസ്.ഡി.സി.) മുഖാന്തിരം നടപ്പിലാക്കിവരുന്ന ഓട്ടോമോട്ടീവ് സ്കില്‍ ഡെവലപ്മെന്‍റ് കൗണ്‍സില്‍ (എ.എസ്.ഡി.സി.) എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരത്തോടുകൂടിയാണ് എ.എ.ഡബ്ല്യു.കെ. ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തുടക്കം കുറിച്ചത്. സംഘടനയുടെ ആസ്ഥാനമന്ദിരത്തില്‍ 2015 സെപ്റ്റംബര്‍ മാസം ആദ്യബാച്ചിന് തുടക്കംകുറിച്ചു. 15 കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട്. രണ്ടാം ബാച്ച് 20 കുട്ടികളോടുകൂടി 2016 ജൂണ്‍ മാസത്തില്‍ തുടങ്ങി. മൂന്നാം ബാച്ച് 2016 ഓഗസ്റ്റ് മാസം മുതല്‍ 14 കുട്ടികളെ ചേര്‍ത്തുകൊണ്ട് പ്രവര്‍ത്തനം നടന്നുവരുന്നു. ഇനിയും കുട്ടികള്‍ ചേരാന്‍ തയ്യാറായി വന്നുകൊണ്ടിരിക്കുന്നു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ 2016 മേയ് മാസം 20 കുട്ടികളെ ചേര്‍ത്തുകൊണ്ട് ആദ്യ ബാച്ച് തുടങ്ങി. ജൂണ്‍ മാസം 15 കുട്ടികളെ ചേര്‍ത്ത് രണ്ടാം ബാച്ചും തുടങ്ങിയിരിക്കുന്നു. അവിടെയും കുട്ടികള്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് 2016 മേയ് മാസം 15ന് 29 കുട്ടികളെ ചേര്‍ത്തുകൊണ്ട് ആദ്യ ബാച്ച് ആരംഭിച്ചു. 20 കുട്ടികളുമായി സെക്കന്‍റ് ബാച്ചും പ്രവര്‍ത്തിച്ചുവരുന്നു. മറ്റു ജില്ലകളും ഉടന്‍ തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് ശ്രീ. ഷാജി കെ.ജി.യാണ്.